ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൂട്ടികൾക്കുള്ള പ്രഭാത ഭക്ഷണത്തിന്റെയും സ്പോർട്സ് കിറ്റ് വിതരണത്തിന്റെയും പഞ്ചായത്ത്തല ഉദ്ഘാടനം മംഗലം ഗവ.എൽ.പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൽ. മൻസൂർ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.രാജേഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ പ്രസീത സുധീർ, അൽ അമീൻ, സജുപ്രകാശ്, നിർമ്മല ജോയി, ബിനു പൊന്നൻ , ഹെഡ്മിസ്ട്രസ് സുബൈദ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സിന്ധു.ആർ.ദാസ്, എം.ആനന്ദൻ, കെ.രാമചന്ദ്രൻ, ഡി. കാശിനാഥൻ, മാഹീൻ എന്നിവർ സംസാരിച്ചു . മംഗലം ഗവ.എൽ.പി സ്കൂളിൽ നിന്ന് വിരമിച്ച പ്രഥമാദ്ധ്യാപിക സജീദയ്ക്ക് യാത്രയയപ്പും നൽകി.