ആലപ്പുഴ: വയനാട് ദുരന്തത്തിൽപ്പെട്ടവർക്കു വേണ്ടി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി രൂപ ജീവനക്കാരുടെ പങ്കാളിത്തത്തോടെ നൽകാനുള്ള കെ.എസ്.എഫ്.ഇയുടെ തീരുമാനെത്തെ കെ.എസ്.എഫ്.ഇ ഫീൽഡ് സ്റ്റാഫ് യൂണിയൻ (എ.ഐ.ടി.യു.സി)സ്വാഗതം ചെയ്തു. കെ.എസ്.എഫ്.ഇ ഏജന്റുമാർ 500 രൂപ വീതം ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനുള്ള സമ്മതം മാനേജിംഗ് ഡയറക്ടറെ അറിയിച്ചതായി യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.മോഹൻദാസ് അറിയിച്ചു.