vil

ആലപ്പുഴ: മുല്ലയ്ക്കൽ ശ്രീ രാജ രാജേശ്വരീ ക്ഷേത്രത്തിലെ കോടിയർച്ചനയുടെ ഭാഗമായി എൻ.എസ്.എസ് കരയോഗം 3389-ാം നമ്പർ മന്നം സ്മാരക വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ വിളക്കു പൂജയും ചുറ്റുവിളക്കും നടന്നു. ചുറ്റു വിളക്കിന് എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എസ്.രാജാഗോപാല പണിക്കർ ഭദ്രദീപം തെളിച്ചു. മുല്ലയ്ക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി.വിനോദ് കുമാർ, സബ് ഗ്രൂപ്പ് ഓഫീസർ ജി.ആർ.രശ്മി, ഉപദേശക സമിതി സെക്രട്ടറി കെ.പദ്മകുമാർ, കമ്മിറ്റി അംഗം കെ.എം.ബാബു, വെങ്കിട്ട നാരായണൻ, രഘു രാജ പിള്ള, പി.എസ്.ശശിലാൽ, എസ്.വിനോദ്, രക്ഷധികാരികളായ ആർ.അനിൽ കുമാർ, കോടിയർച്ചന കമ്മിറ്റി ഭാരവാഹികളായ അനന്തരാമൻ, എസ്.രഘുനാഥൻ നായർ, ജി.അനിൽ കുമാർ, പ്രേം.ജെ, വിശ്വവിജയ പാൽ, ജി.പ്രസാദ്, പി.ബിന്ദു ശേഖരൻ, രാധാകൃഷ്ണൻ, രാജേഷ്, മുരുകൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.