sn-trust-cheriyanad

മാന്നാർ: വയനാട് ദുരന്തന്തിൽ വിട പറഞ്ഞ സഹോദരങ്ങളുടെ ദീപ്ത സമരണകൾക്കു മുമ്പിൽ മെഴുകുതിരി തെളിയിച്ച് പ്രാർത്ഥനയോടെ എസ്.എൻ ട്രസ്റ്റ് വിദ്യാർത്ഥികൾ. ചെറിയനാട് എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഉള്ളുരുകി പ്രാർത്ഥനയോടെ വയനാട്ടിലെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യവുമായി മെഴുകുതിരി തെളിച്ചത്. സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങുകൾക്ക് പ്രിൻസിപ്പൽ ലേഖ, അദ്ധ്യാപകരായ ബൈജു, ബാബു, ഉഷ, നിഷ എന്നിവർ നേതൃത്വം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകുവാനും യോഗത്തിൽ തീരുമാനമായി. എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിലെ എസ്.പി.സി, എൻ.എസ്.എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളും പങ്കെടുത്തു.