ചേർത്തല: മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിലെ ഹരിണ തീർത്ഥത്തിൽ കർക്കടക വാവുബലിയോടനുബന്ധിച്ച് ഇന്ന് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12.30 വരെ ബലിദർപ്പണത്തിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളതായി ദേവസ്വം മാനേജർ ഡോ.വി.എസ്.ജയൻ അറിയിച്ചു.പിതൃതർപ്പണ ചടങ്ങുകൾക്ക് വേളോർവട്ടം പുതുമന ഇല്ലത്ത് ജയകൃഷ്ണ ശർമ്മ നേതൃത്വം വഹിക്കും.