s

മാവേലിക്കര : മാവേലിക്കര താലൂക്ക് നിയമസേവന കമ്മിറ്റി പാരാലീഗൽ വോളന്റിയർമാരെ തിരഞ്ഞെടുക്കുന്നു നിസ്വാർത്ഥ സേവന മനസ്ഥിതിയുള്ള സർവീസിൽ ഉള്ളവരോ, വിരമിച്ചവരോ ആയ സർക്കാർ ഉദ്യോഗസ്ഥർ, എം. എസ് ഡബ്ലിയു നിയമ വിദ്യാർത്ഥികൾ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയ വിഭാഗത്തിൽ ഉൾപ്പെടുന്ന മിനിമം പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തിൽ 9ന് വൈകിട്ട് 5 മണിക്ക് മുമ്പായി താലൂക്ക് നിയമസേവന കമ്മിറ്റി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ : 0479 2307676