yyu

ഹരിപ്പാട് : വയനാട് ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് തന്റെ സമ്പാദ്യം കൈമാറി ചെറുകിട മത്സ്യക്കച്ചവടക്കാരൻ. വീട് നിർമ്മാണത്തിനായി സ്വരുക്കൂട്ടിയ ഒരു ലക്ഷം രൂപയാണ് കാർത്തികപ്പള്ളി വലിയകുളങ്ങരയിൽ കാശി ഫിഷ്സ്റ്റാൾ ഉടമ മഹാദേവികാട് സജി ഭവനത്തിൽ ബിജു വാവച്ചൻ (47) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് തുക ഏറ്റുവാങ്ങി. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.കാർത്തികേയൻ, മണ്ഡലം സെക്രട്ടറി സി.വി.രാജീവ്, ജില്ലാ പഞ്ചായത്തംഗം എ.ശോഭ, മണ്ഡലം സെക്രട്ടറിയേറ്റംഗം വടക്കടം സുകുമാരൻ, കാർത്തികപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി സുഭാഷ് പിള്ളക്കടവ് എന്നിവർ പങ്കെടുത്തു. കയർ തൊഴിലാളിയായ അമ്മ ഓമന, വീട്ടമ്മയായ ഭാര്യ സുജ, മക്കളായ പ്ലസ് ടു വിദ്യാർത്ഥി കാശിനാഥൻ, എട്ടാം ക്ലാസ് വിദ്യാർത്ഥി കിരൺ നാഥൻ എന്നിവരടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം.