മാവേലിക്കര: കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ചു എല്ലാം നഷ്ടമായി നിൽക്കുന്ന വയനാട്ടിലെ സഹോദരരെ സഹായിക്കുവാൻ എല്ലാവരും ഒരുമിച്ചു കൈകോർക്കണമെന്ന് മുന്നാക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ അഡ്വ.ടി.കെ.പ്രസാദ് പറഞ്ഞു. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക ഭാദ്രതയുള്ളവർ വയനാട് ജനതയുടെ പുനരധിവാസത്തിനും ഭഭ്രതയ്ക്കുമായി അകമഴിഞ്ഞ സഹായം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉരുൾപൊട്ടലിലും തുടർന്നുണ്ടായ മലവെള്ള പാച്ചിലിലും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നതായും അദ്ദേഹം അറിയിച്ചു.