tur

തുറവൂർ:പറയകാട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റായി പി.സലിമിനെ തിരഞ്ഞെടുത്തു.കുത്തിയതോട് ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റായി പ്രവർത്തിച്ച പി.സലിം നിലവിൽ ഡി.സി.സി അംഗമാണ്. കഴിഞ്ഞ ദിവസം നടന്ന ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകിയ സഹകരണ ജനാധിപത്യമുന്നണി മുഴുവൻ സീറ്റുകളിലും വിജയിച്ചിരുന്നു.