ആലപ്പുഴ : ആലപ്പുഴയുടെ പുരാവൃത്തങ്ങളും ചരിത്രശേഷിപ്പുകളും ഉൾപ്പെടുത്തി കല്ലേലി രാഘവൻ പിള്ള രചിച്ച 'നിധേയ സർവ്വ വിദ്യാനാം' എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ നടക്കും. രാവിലെ 10ന് റോയൽ പാർക്ക് ഓഡിറ്റോറിയത്തിൽ തിരുവിതാംകൂർ രാജകുടുംബാഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി,​ സി.ബി.ഐ റിട്ട.ഡയറക്ടർ സി.എം.രാധാകൃഷ്ണൻ നായർക്ക് പുസ്തകത്തിന്റെ ആദ്യകോപ്പി നൽകി പ്രകാശനം നിർവഹിക്കും. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര ശർമ്മ അദ്ധ്യക്ഷത വഹിക്കും. ജി.മണി പുസ്തകം പരിചയപ്പെടുത്തും. എം.എൻ.പി നമ്പൂതിരി, സതീഷ് ആലപ്പുഴ എന്നിവർ സംസാരിക്കും. ഹരികുമാർ വാലേത്ത് സ്വാഗതവും ഡോ. എൻ.ആർ.ചിത്ര നന്ദിയും പറയും.