ആലപ്പുഴ : സുരേഷ് ബാബു കാവാലം രചിച്ച '2018ലെ പ്രളയം - ഒരു കുട്ടനാട്ടുകാരന്റെ അനുഭവങ്ങളും അനുഭവ പാഠങ്ങളും' എന്ന പുസ്തകത്തിന്റെ പ്രകാശനം മുൻമന്ത്രി ജി.സുധാകരൻ ഇന്ന് നിർവഹിക്കും. ആലപ്പുഴ പ്രസ് ക്ലബ്ബ് ഹാളിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ഡെൽസൺ എം.സ്കറിയ അധ്യക്ഷനാകും. അനുജി കെ.ഭാസി പുസ്തകം പരിചയപ്പെടുത്തും.