ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിയും ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ സെക്രട്ടറിയുമായ സുനിൽ ജോർജ് അവശ്യപ്പെട്ടു. സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രിയെ മികച്ച നിലയിലേക്ക് എത്തിക്കണം. മികച്ചഡോക്ടർമാർ ഇവിടെ ഉണ്ടെങ്കിലും അവരുടെ സേവനം പൂർണ്ണമായി ഉപയോഗപ്പെടുത്താൻ പറ്റുന്ന ഭൗതിക സാഹചര്യം ആശുപത്രിയിൽ ഇല്ല. ആശുപത്രിയുടെ ഭരണം എ.എ.എസ് ഓഫീസറെ ഏൽപ്പിക്കണമെന്നും സുനിൽ ജോർജ് അഭിപ്രായപ്പെട്ടു.