വള്ളികുന്നം: വള്ളികുന്നം ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കർഷക ദിനത്തിൽ ആദരിക്കേണ്ട കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മികച്ച കർഷകൻ, വനിതാ കർഷക,എസ്.സി/എസ്.റ്റി കർഷകൻ,വിദ്യാർത്ഥി/വിദ്യാർത്ഥിനി കർഷക, യുവ കർഷകൻ, പച്ചക്കറി കർഷകൻ,ക്ഷീര കർഷകൻ,കർഷകത്തൊഴിലാളി എന്നിവർക്ക് അപേക്ഷിക്കാം.
വെള്ളപേപ്പറിൽ അപേക്ഷ പൂരിപ്പിച്ച് കരം തീർത്ത രസീത്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 8ന് വൈകുന്നേരം 5 മണിക്കുള്ളിൽ വള്ളികുന്നം കൃഷിഭവനിൽ നൽകണമെന്ന് കൃഷി ഓഫീസർ നിഖിൽ ആർ. പിള്ള അറിയിച്ചു.