s

അമ്പലപ്പുഴ : കേരള പഞ്ചായത്ത് രാജ് (സ്ളോട്ടർ ഹൗസ് ആൻഡ് മീറ്റ് സ്റ്റാൾ) ആക്‌ട് 1994 നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാരും പ്രാദേശിക സർക്കാരുകളും അലംഭാവം കാണിക്കുന്നതിനെതിരെ കൺസ്യൂമർ ഫെഡറേഷൻ ഒഫ് ഇന്ത്യ നൽകിയ പൊതുതാല്പര്യ നിവേദനത്തിൽ കേരള മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൺസ്യൂമർ ഫെഡറേഷൻ ഒഫ് ഇന്ത്യ ആലപ്പുഴ ജില്ലാ പ്രസിഡന്റ് കരുമാടി മോഹനനും ജില്ലാ ജനറൽ സെക്രട്ടറി ജി.രാജേന്ദ്രനുമാണ് നിവേദനം നൽകിയത്. കമ്മീഷൻ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്.