കായംകുളം: കായംകുളം മുനിസിപ്പാലിറ്റി​ ജംഗ്ഷൻ മുതൽ ലിങ്ക് റോഡ്, ബസ് സ്റ്റാൻഡ്, മെയിൻ റോഡ് എന്നിവിടങ്ങളിൽ വഴിവിളക്കുകൾ തെളിയാതായിട്ട് മാസങ്ങളായി. ഇത് സംബന്ധിച്ച് കായംകുളം നഗരസഭയിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
ഇതുമൂലം സാമൂഹ്യ വിരുദ്ധശല്യവും വർദ്ധി​ച്ചു. രാവിലെ കടതുറക്കാനെത്തുമ്പോൾ പല സ്ഥാപനങ്ങളുടെയും മുന്നിൽ മാലിന്യങ്ങൾ വലിച്ചെറിയപ്പെട്ട നിലയിലായി​രി​ക്കും. നഗരസഭാ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു . യോഗത്തിൽ പ്രസിഡന്റ് സിനിൽ സാബാദ് അദ്ധ്യക്ഷത വഹിച്ചു .