ph

കായംകുളം: പുല്ലുകുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലി തർപ്പണം,പിതൃ പൂജ, തിലകഹവനം എന്നിവ നടന്നു. പുലർച്ചെ നാലു മണിക്ക് ആരംഭിച്ച ബലി തർപ്പണത്തിൽ ആയിരങ്ങൾ പങ്കെടുത്തു.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. അനിൽ പോറ്റി മുഖ്യകാർമ്മികത്വം വഹിച്ചു.
ബലി തർപ്പണത്തിന് ശേഷം ക്ഷേത്രം സേവ പന്തലിൽ നടന്ന പിതൃ പൂജക്കും തിലകഹവനത്തിനും ക്ഷേത്രം മേൽശാന്തി സതീഷ് നമ്പൂതിരി, രാംകുമാർ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. ദേവസ്വം പ്രസിഡന്റ് ഡി. അയ്യപ്പൻ, സെക്രട്ടറി സുരേഷ് രാമനാമഠം, ട്രഷറർ കെ ജയചന്ദ്രൻ പിള്ള, വൈസ് പ്രസിഡന്റ് കെ ബാബു,
ജോയിന്റ് സെക്രട്ടറി ആർ രാമകൃഷ്ണകുറുപ്പ്,ദേവസ്വം മെമ്പർമാരായ അഡ്വ.എൻ. രാജഗോപാൽ, മനോജ്‌ പാട്ടോളി, സുജിത് കണ്ണൻ നായർ, തുണ്ടത്തിൽ ശ്രീഹരി, എസ്. ഗോപകുമാർ,ഹരി അരുണോദയം, കെ രാജൻ പിള്ള, പത്മജൻ തമ്പി എന്നിവർ നേതൃത്വം നൽകി.