tur

തുറവൂർ: പറയകാട് ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റായി അജയൻ പറയകാടിനെ തിരഞ്ഞെടുത്തു. നിലവിൽ,​ എസ്.എൻ.ഡി.പി യോഗം അരൂർ മേഖലാ കമ്മിറ്റി അംഗവും പറയകാട് നോർത്ത് 4365-ാംനമ്പർ ശാഖാ സെക്രട്ടറിയാണ്. ശോഭ രാധകൃഷ്ണനാണ് സംഘം വൈസ് പ്രസിഡന്റ്. ആർ.രാജേഷ്,സുരേന്ദ്രൻ, വി.വിശ്വനാഥൻ,വിശ്വനാഥൻ.ടി,അഖിൽ കൃഷ്ണൻ, സംഗീത പി.പ്രഭു,സുലോചന എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.