zdsafd

പൂച്ചാക്കൽ: ഡി.സി.സി വൈസ് പ്രസിഡന്റ്, പള്ളിപ്പുറം 5-ാം വാർഡ് തോട്ടത്തിൽ വീട്ടിൽ ടി.ജി.രഘുനാഥപിള്ള (അപ്പു,76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന്. പള്ളിപ്പുറം പട്ടാര്യ സമാജം ഹൈസ്ക്കൂൾ മാനേജർ, ചേന്നംപള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കോൺഗ്രസ് തൈക്കാട്ടുശേരി ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രുഗ്മിണി . മക്കൾ: അഭിലാഷ്, ശ്രീദേവി. മരുമക്കൾ: വിനിത, അശോകൻ.