ചേർത്തല: നാഷണൽ ജൂട്ട് ബോർഡിന്റെ നേതൃത്വത്തിൽ ആലപ്പുഴ,എറണാകുളം,വയനാട് തൃശൂർ ജില്ലകളിൽ ജെ.ആർ.സി.പി.സി വനിതാ ശാക്തീകരണ പദ്ധതിയിലൂടെ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനും തൊഴിൽ ലഭ്യമാക്കാനുമായി വനിതകൾക്ക് 49 ദിവസത്തെ വിദഗ്ദ്ധ പരിശീലനം നൽകുന്നു. തൊഴിലും വരുമാനവും ഒപ്പം പാരിസ്ഥിതിക പ്രശ്നത്തിന് പരിഹാരവും കാണുവാൻ ഉതകുന്ന വിവിധ തരം ജൂട്ട് ബാഗുകൾ,ജൂട്ട് കരകൗശല ഉത്പന്നങ്ങൾ,ജൂട്ട് മാറ്റ്,ജൂട്ട് കാർപെറ്റ് മുതലായവ നിർമ്മിക്കുന്നതിനാണ് പരിശീലനം. സംസ്ഥാനത്ത് പദ്ധതി നടത്തിപ്പ് ആലപ്പുഴ മാരാരിക്കുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സത്യം ഗ്രാമ സംഘം എന്ന സന്നദ്ധ സംഘടനക്കാണ്. കേരളത്തിലെ മൂന്നാമത്തെ പരിശീലന കേന്ദ്രം ഹരിപ്പാട് പള്ളിപ്പാട് പ്രവർത്തിക്കുന്ന ശിവപാർവതി ജൂട്ട് പ്രോഡക്ടസ് എന്ന വനിതാ സ്വയം സഹായ സംഘത്തിൽ സെപ്തംബർ 26 വരെ നടക്കും. താത്പര്യമുള്ളവർക്ക് കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.