ആലപ്പുഴ : മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരീ ക്ഷേത്രത്തിലെ കോടിയർച്ചനയുടെ ഭാഗമായി വിദ്യാദേവതയുടെ മുന്നിൽ സനാതന ധർമ്മ വിദ്യാശാല ജീവനക്കാരും കുടുംബാംഗങ്ങളും ചേർന്ന് നടത്തിയ വിളക്ക് പൂജ ഭക്തിസാന്ദ്രമായി. മുല്ലയ്ക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി.വിനോദ് കുമാർ, കോടി അർച്ചന കമ്മറ്റി ചെയർമാൻ ആർ.കൃഷ്ണൻ, കോ. ചെയർമാൻ എ.മണി, സബ് ഗ്രൂപ്പ് ഓഫീസർ ജി.ആർ.രശ്മി, ഉപദേശക സമിതി സെക്രട്ടറി കെ.പദ്മകുമാർ, കമ്മറ്റി അംഗം കെ.എം.ബാബു, വെങ്കിട്ട നാരായണൻ, രഘു രാജ പിള്ള, പി.എസ്.ശശിലാൽ തുടങ്ങിയവർ നേതൃത്വം നൽകി.