1

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം ശാഖകളുടെ കീഴിലെ കുട്ടനാട്ടിലെ വിവിധ ശിവക്ഷേത്രങ്ങളിൽ ഉൾപ്പടെ നൂറ് കണക്കിന് ആളുകൾ പിതൃതർപ്പണം നടത്തി സായുജ്യമടഞ്ഞു. കൃഷ്ണപുരം 3ാം നമ്പർ ശാഖാ സുബ്രമഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ചടങ്ങിന് പ്രസിഡന്റ് പി.പി.റെജി, വൈസ് പ്രസിഡന്റ് എ.ജി.പ്രകാശ്, സെക്രട്ടറി പി.ആർ. ഹരിദാസ്, പി.സി.ബൈജു, ഋഷികേശ് എന്നിവരും. 4250ാം നമ്പർ ചമ്പക്കുളം ഈസ്റ്റ് ഗുരുക്ഷേത്രത്തിൽ നടന്ന വാവുബലിക്ക് ക്ഷേത്രം മേൽശാന്തി മനീഷ്, ഹരിശാന്തി, വിഷ്ണുശാന്തി എന്നിവർ നേതൃത്വം നൽകി.