മാന്നാർ: നഫീസത്തുൽ മിസ്‌രിയ്യ ഇസ്‌ലാമിക് കോളജിൽ(സനാഇയ്യ) എല്ലാ മാസവും നടത്തിവരാറുള്ള മജ്‌ലിസുന്നൂറും പ്രാർഥനാ സദസ്സും ഇന്ന് വൈകിട്ട് 7 ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. കോളേജ് പ്രിൻസിപ്പൽ ഹംസ ഫൈസി അദ്ധ്യക്ഷത വഹിക്കും. മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദ് ചീഫ് ഇമാം സഹലബത്ത് ദാരിമി ആത്മീയ പ്രഭാഷണം നടത്തും. കോളേജ് ചെയർമാൻ മാന്നാർ ഇസ്മയിൽകുഞ്ഞ് ഹാജി, മൂസാ ബാഖവി, ഷമീർ ബാഖവി, മാനേജർ എസ്.എ ഷഫീഖ് എന്നിവർ പങ്കെടുക്കും.