prarthana-yogam-karuthal

മാന്നാർ: ചെങ്ങന്നൂർ ഭദ്രാസന പ്രാർത്ഥനായോഗത്തിന്റെ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി നടത്തപ്പെടുന്ന 'കരുതൽ 2024-25 'പദ്ധതിയിൽ വൃക്കരോഗികൾക്കുള്ള ഡയാലിസിസ് കിറ്റിന്റെ വിതരണം ചെങ്ങന്നൂർ ബഥേൽ അരമനപ്പള്ളിയിൽ നടന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ഡയാലിസിസ് കിറ്റിന്റെ വിതരണം ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ.പി.കെ കോശി, അഖില മലങ്കര പ്രാർത്ഥനയോഗം ജനറൽ സെക്രട്ടറി ഫാ.മത്തായി കുന്നിൽ, ചെങ്ങന്നൂർ ഭദ്രാസന പ്രാർത്ഥനായോഗം ജനറൽ സെക്രട്ടറി വി.ജി. ഷാജി, ഭദ്രാസന പി.ആർ.ഒ ജോർജ്ജ് വർഗ്ഗീസ്, ഡിസ്ട്രിക്ട് സെക്രട്ടറിമാരായ തോമസ് ജോർജ്ജ്, കെ.ജോർജ്ജുകുട്ടി, എം.പി. ജോസഫ്, എ.സി.മത്തായി, ബിനു ചാക്കോ എന്നിവർ

പങ്കെടുത്തു.