ആലപ്പുഴ: അടുത്തമാസം 27, 28 തിയതികളിൽ ആലപ്പുഴയിൽ നടക്കുന്ന സ്റ്റേറ്റ് ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ 20-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾക്കായി സ്വാഗത സംഘത്തിന് രൂപം നൽകി.
ആലപ്പുഴ സി.എച്ച് മഹലിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് എ.എം.നസീർ ഉദ്ഘാടനം ചെയ്തു. എസ്.ജി.ഒ.യു സംസ്ഥാന സെക്രട്ടറി ഹമീം അദ്ധ്യക്ഷത വഹിച്ചു. എ.എം.നസീർ ചെയർമാനും ഹമീം മുഹമ്മദ് ജനറൽ കൺവീനറുമായുള്ള 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.