ആലപ്പുഴ: ഡി.സി.സി വൈസ് പ്രസിഡന്റ് ടി.ജി.രഘുനാഥപിള്ളയുടെ നിര്യാണത്തിൽ കെ.സി.വേണുഗോപാൽ എം.പി അനുശോചിച്ചു. നിസ്വാർത്ഥ സേവനം കൊണ്ടും കഠിനപ്രയത്‌നം കൊണ്ടും പ്രാദേശിക തലത്തിലും ജില്ലാതലത്തിലും കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് അദ്ദേഹമെന്നും വേണുഗോപാൽ അനുസ്മരിച്ചു.