ആലപ്പുഴ : തോണ്ടൻകുളങ്ങര കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ഗോൾഡൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആശ്രമം വാർഡിൽ വെള്ളാപ്പള്ളിൽ സീനയുടെ മകൾ നെഹറിന്റെ വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി ട്രസ്റ്റ് അംഗങ്ങൾ ധനസമാഹരണം നടത്തി. പതിനെട്ട് വയസുകാരിയായ നെഹറിന്റെ ഇരുവൃക്കകളും തകരാറിലാണ്. മാതാവ് സീന നൽകുന്ന വൃക്ക മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് മാറ്റിവയ്ക്കുന്നത്. ധനസമാഹരണത്തിന് ട്രസ്റ്റ് ചെയർമാൻ പി.ജെ.കുര്യൻ, സെക്രട്ടറി വി.സുരേഷ്‌കുമാർ, എം.സദാശിവൻ, ഹാലിസൺ അലോഷ്യസ്, മഹേഷ് സാബു, ഷാജിമോൻ, ജിജി മൈക്കിൾ, ജേക്കബ് തമ്പി എന്നിവർ നേതൃത്വം നൽകി. ധനസമാഹരണം ജനകീയ സമിതിയുടെ നേതൃത്വത്തിൽ ആശ്രമം, പൂന്തോപ്പ്, തോണ്ടൻകുളങ്ങര വാർഡുകളിൽ ഇന്നും തുടരും.