മാവേലിക്കര : ദേശീയ സേവാഭാരതി ആലപ്പുഴയുടെ നേത്യത്വത്തിൽ ശേഖരിച്ച ദുരിത ബാധിതർക്കുള്ള സാധനങ്ങൾ അടങ്ങിയ വാഹനങ്ങൾ മാവേലിക്കരയിൽ ദേശീയ സേവാഭാരതി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ.എസ്.സതീഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എ.അനീഷ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.ശ്രീജിത്ത്, ജില്ലാ സേവാ പ്രമുഖ് പി.ദിലീഷ്, ജില്ലാ സഹ കാര്യവാഹ് എസ്.സതീഷ് കുമാർ, ജില്ലാ പ്രചാരക് എം.എൽ.അഖിൽരാജ്, സേവാഭാരതി ജില്ലാ മീഡിയ കൺവീനർ ഗോപൻ ഗോകുലം, ജോയിന്റ് കൺവീനർ എസ്.രജികുമാർ, താലുക്ക് സേവാ പ്രമുഖ് ആർ.ഹരികുമാർ, ജില്ലാ സെക്രട്ടറിമാരായ കെ.വി.രാജേഷ്, സതീഷ് നമ്പ്യാരേത്ത്, വൈസ് പ്രസിഡന്റ് സലീം ഗോപാലകൃഷ്ണൻ, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ആർ.പി.ബാലാജി തുടങ്ങിയവർ പങ്കെടുത്തു.