ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ ജീവനക്കാർക്ക് വേണ്ടി പ്രഥമ ശുശ്രൂഷ, സി.പി.ആർ പരിശീലനം നൽകുന്നു. ചൊവ്വാഴ്ച മുഹമ്മ ബോട്ട് ജെട്ടിയിലാണ് പരിശീലനം. ബോട്ട് യാത്രക്കാർക്ക് തലകറക്കം, നെഞ്ച് വേദന, ശ്വാസംമുട്ടൽ തുടങ്ങിയ അവസരങ്ങളിൽ ജീവനക്കാർ കൊടുക്കേണ്ട ജീവൻ രക്ഷാവിദ്യകൾ, ആത്മവിശ്വാസത്തോടെ അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കുക, സി.പി.ആറും പ്രഥമശുശ്രൂഷയും ഉപയോഗിച്ച് ജീവൻ രക്ഷിക്കുന്ന രീതി എന്നിവയാണ് പരിശീലനത്തിലുള്ളത്. മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്റെ നേതൃത്വം നൽകും. മുഹമ്മ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.സി.ജയന്തി പരിശീലനംനയിക്കും.