ആലപ്പുഴ: ചുമട്ട് തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ കൺവെൻഷൻ
എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറി ഡി.പി. മധു ഉദ്ഘാടനം ചെയ്തു. ടി.വി സ്മാരകത്തിൽ ചേർന്ന കൺവെൻഷനിൽ ആർ.ശശിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. സെകട്ടറി എ.പി.പ്രകാശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.സുരേന്ദ്രൻ, കെ.വി.ജയപ്രകാശ്, വി.പ്രസാദ് എന്നിവർ സംസാരിച്ചു. ജില്ലാഭാരവാഹികളായി വി.ജെ.ആന്റണി (പ്രസിഡന്റ്), പി.സുരേന്ദ്രൻ, ആർ.ശശിയപ്പൻ, വി.പ്രസാദ് (വൈസ് പ്രസിഡന്റ്), എ.പി.പ്രകാശൻ (സെക്രട്ടറി), കെ.എൽ.ബെന്നി, കെ.വി.ജയപ്രകാശ്, റഹിം കൊപ്പാറ (അസി സെക്രട്ടറി), കെ.കെ.പ്രഭു (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.