ഓച്ചിറ: ഗവ.ഐ.ടി.ഐയിൽ അപേക്ഷ സമർപ്പിച്ചിരുന്നവരുടെ റാങ്ക് ലിസ്റ്റ്, സെലക്ഷൻ ലിസ്റ്റ്, വെയിറ്റിംഗ് ലിസ്റ്റ് എന്നിവ പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച രാവിലെ 10ന് സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും വേണ്ടി കൂടികാഴ്ച നടക്കും.രക്ഷകർത്താവിനോടൊപ്പം അസൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ടിസി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയും ബാങ്ക് പാസ് ബുക്ക്, ആധാർ എന്നിവയുടെ കോപ്പികളും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി എത്തണം. പട്ടികജാതി,​ പട്ടികവർഗ്ഗത്തിൽ ഉൾപ്പെട്ടവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റും സമ്മതപത്രവും നൽകണം. സൗജന്യ പരിശീലനം,​ ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവയും ലഭിക്കും.ഫോൺ: 04762691222, 9037252581