അമ്പലപ്പുഴ: വിദ്യാർത്ഥികൾക്ക് കുടയും ബാഗും നൽകി മുത്തൂറ്റ് മിനി. ആമയിട ഗവ.എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മുത്തൂറ്റ് മിനി അമ്പലപ്പുഴ ശാഖയാണ് കുടകളും ബാഗുകളും നൽകിയത്.എച്ച് .സലാം എം .എൽ .എ വിതരണോദ്ഘാടനം നിർവ്വഹിച്ചു.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അദ്ധ്യക്ഷയായി.മുത്തൂറ്റ് മിനി സീനിയർ സോണൽ മാനേജർ സി.യു. ശ്രീജിത്ത്, ജില്ലാപഞ്ചായത്തംഗം പി.അഞ്ജു, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീലേഖ,അംഗം അജീഷ്,എൻ.സുനിത എന്നിവർസംസാരിച്ചു. എച്ച്. എം വി.എം.ലിസി സ്വാഗതം പറഞ്ഞു.