അമ്പലപ്പുഴ: വയനാട് ഉരുൾപൊട്ടലിൽ ദുരന്തബാധിതരായ കുട്ടികൾക്ക് സാന്ത്വനമേകുവാൻ ജവഹർ ബാൽ മഞ്ച്. അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഹാദി ഹസന്റെ നേതൃത്വത്തിൽ പെയ്ന്റിംഗ്, കളറിംഗ്, ഡ്രോയിംഗ് ഐറ്റംസും ഭക്ഷ്യധാന്യങ്ങളും ശേഖരിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി.പ്രവീണിന് കൈമാറി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റുവാൻ അവർക്കായി ജവഹർ ബാൽ മഞ്ച് നേതൃത്വത്തിൽ കളറിംഗ് ,പെയ്ന്റിംഗ്, ഡ്രോയിംഗ് മത്സരങ്ങൾ സംഘടിപ്പിക്കും.