അമ്പലപ്പുഴ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വയനാടിനൊരു കൈത്താങ്ങ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി സംസ്ഥാന സെക്രട്ടറി അഡ്വ.എ.ജെ.റിയാസ് തോട്ടപ്പള്ളിയിൽ നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം അദ്ധ്യക്ഷനായി.യൂണിറ്റ് ട്രഷറർ എച്ച്. മുഹമ്മദ് കബീർ മുഖ്യ പ്രഭാഷണം നടത്തി. ശശികുമാർ നടുവത്ര, മനേഷ് എം.ജി.എം, സിദ്ധാർത്ഥ് കന്നുകാലി പാലം, ബാജി കുമാരകോടി, മഞ്ചേഷ് പൂരം,വിഷ്ണു കുമരകോടി, പി. പ്രദീപ്, പി.സുമേഷ് കുമാർ, എസ്.സനൽ കുമാർ എന്നിവർ സംസാരിച്ചു.യൂണിറ്റ് ജനറൽ സെക്രട്ടറി സുരേഷ് സി ഗേറ്റ് സ്വാഗതം പറഞ്ഞു.