sadew

പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 577-ാം നമ്പർ തൈക്കാട്ടുശേരി ശാഖയിൽ വനിതാസംഗമം മേഖല പ്രസിഡന്റ് റാണി ഷിബു ഉദ്ഘാടനം ചെയ്തു. ട്രഷറർ അനിത അദ്ധ്യക്ഷയായി. ശാഖ പ്രസിഡന്റ് യു.ആർ.ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി പി.വി.ആനന്ദൻ ഗുരു സന്ദേശവും സി.ബി.സാബു സംഘടനാ സന്ദേശവും നൽകി. ആർ. ദേവദാസ്, സ്വപ്ന ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സൂര്യ ( പ്രസിഡന്റ്) ,ഷീന മനോജ് (സെക്രട്ടറി) ,വിനിത ബിനീഷ് (വൈസ് പ്രസിഡന്റ്),സ്വപ്ന ജയചന്ദ്രൻ (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരടങ്ങിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.