jos

ആലപ്പുഴ: നിരവധി കേസുകളിൽ പ്രതിയായ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 13 -ാം വാർഡിൽ മണിമംഗലം വീട്ടിൽ കാലൻ ജോസ് എന്ന് വിളിക്കുന്ന ജോസ് ആന്റണിയെ (34) കാപ്പ ചുമത്തി നാടുകടത്തി. ജില്ലയിൽ പ്രവേശിക്കുന്നതിനു ഇയാൾക്കു ഒരു വർഷത്തേക്കാണ് വിലക്ക്. ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശയിൽ എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് ജോസിനെതിരേ കാപ്പ ചുമത്തി ഉത്തരവായത്. ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി കൊലപാതകങ്ങളിലടക്കം വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.