അമ്പലപ്പുഴ: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് ഈരശേരിൽ വീട്ടിൽ യേശുദാസിന്റെ (ഉണ്ണി) ഭാര്യ കൊച്ചുത്രേസ്യ (ഉഷ, 49) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പീലിംഗ് ഷെഡിലെ ജോലികഴിഞ്ഞ് വീട്ടിലേക്കുള്ള സാധനങ്ങളുമായി ട്രാക്കിലൂടെ മടങ്ങവെ ആയിരുന്നു അപകടം. മണ്ഡപം ലെവൽ ക്രോസിന് സമീപമായിരുന്നു മൃതദേഹം കാണപ്പെട്ടത്. പുന്നപ്ര പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം ഞായറാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. മക്കൾ: ഉല്ലാസ്, സഞ്ചു, അപ്പു. മരുമകൾ: ആൻസി .