akpa-mannar

മാന്നാർ: സമൂഹത്തിൽ ആഹാരത്തിനായി അലയുന്നവർക്കായി ഒരുനേരത്തെ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാന്നാർ യൂണിറ്റിന്റെ നേതൃത്വത്തിൽ 'വിശക്കുന്നവനു ഒരു നേരത്തെ ഭക്ഷണം' എന്ന പദ്ധതി രണ്ടാം വർഷവും നടപ്പിലാക്കി. സന്നദ്ധ ജീവകാരുണ്യ പ്രവർത്തക കൂട്ടായ്മയായ അക്കോക്ക് വിശപ്പ് രഹിത ഭക്ഷണ അലമാരയിൽ എ.കെ.പി.എ മാന്നാർ യൂണിറ്റ് അംഗങ്ങൾ പൊതിച്ചോറും ദാഹജലവും വിതരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് നിയാസ് മാന്നാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എ.കെ.പി.എ ജില്ലാ കമ്മിറ്റിയംഗം സാനു ഭാസ്കർ ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സാമു ഭാസ്കർ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം ഗിരീഷ് ഓറഞ്ച് മുഖ്യപ്രഭാഷണവും നടത്തി. മേഖല ട്രഷറർ സാമുവൽ പി.ജെ, അക്കോക്ക് ജില്ലാ വർക്കിംഗ് പ്രസിഡന്റ് മാജിക് സുനിൽ, മേഖല പി.ആർ.ഓ ജിതേഷ് ചെന്നിത്തല, മേഖല കമ്മിറ്റിയംഗം ജോർജ് ഫിലിപ്പ്, യൂണിറ്റ് വൈസ് പ്രസിഡന്റ് അനീഷ്കുമാർ, യൂണിറ്റ് പി.ആർ.ഒ സതീഷ് കുമാർ, യൂണിറ്റ് ട്രഷറർ മഹേഷ്.എം എന്നിവർ സംസാരിച്ചു.