ചേർത്തല : എസ്.എൻ.ഡി.പി യോഗം 2860-ാം നമ്പർ ഗീതാനന്ദപുരം പാണാവള്ളി ശാഖയുടെ കീഴിലുള്ള കുടുംബയൂണിറ്റ് ഗുരുദേവ നമ്പർ രണ്ടിന്റെ കുടുംബ സംഗമം, എ.പി.ശശീന്ദ്രൻ പന്മാലയത്തിന്റെ വസതിയിൽ നടന്നു. ശാഖാ യോഗം സെക്രട്ടറി പി.എസ്.സജീവൻ ഉദ്ഘാടനം നിർവഹിച്ചു. എൻ.ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.പ്രകാശൻ, പ്രജീഷ് ഭവനം സംഘടനാ സന്ദേശം നൽകി. എ.പി.ശശീന്ദ്രൻ സ്വാഗതവും രമേശൻ നന്ദിയും പറഞ്ഞു.