അമ്പലപ്പുഴ : വയനാട് ദുരന്തത്തിന്റെ അനുഭവത്തിൽ പ്രകൃതിയെ ചൂഷണം ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങളും ഖനന പ്രവർത്തനങ്ങളും നിറുത്തിവച്ച് പരിസ്ഥിതി സംരക്ഷണ പരിപാടികൾക്ക് സർക്കാർ തിരിയണമെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന നേതൃയോഗം അഭ്യർത്ഥിച്ചു. അമ്പലപ്പുഴ മുതൽ തോട്ടപ്പള്ളി വരെയുള്ള പ്രദേശം കാഴ്ചയിൽ അതിലോലമായി തോന്നുന്ന സ്ഥിതിവിശേഷം ഉണ്ടെന്നും ആയതിന്റെ ഉറപ്പിനെ സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നും ഗാന്ധിയൻ ദർശന വേദി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്തുക്കൊണ്ട് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. നേതൃസമ്മേളനത്തിൽ ഗാന്ധിയൻ ദർശന വേദി വൈസ് ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷനായി.അഡ്വ. ദിലീപ് ചെറിയാനാട്, ബിനു എബ്രഹാം നെടുംമ്പ്രം, പ്രൊഫ. മിനി ജോസ്,ഡോ.എം.എൻ. ജോർജ്, ഷീല ജഗധരൻ എന്നിവർ സംസാരിച്ചു. വിശദമായ പഠനം നടത്തി സർക്കാരിലേക്ക് നിവേദനം സമർപ്പിക്കുവാനും തുടർനടപടികൾക്കുമായി പ്രോഫ. മിനി ജോസ് ചെയർമാനും അഡ്വ.ദിലീപ് ചെറിയനാട് കൺവീനറുമായി സബ്കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.