മാന്നാർ: അമ്മയായും ദേവിയായും കാണുന്ന പ്രകൃതിയുടെ മഹത്വം മനുഷ്യർ തിരിച്ചറിയണമെന്നും ഇത് തിരിച്ചറിവുകളുടെ കാലമാണെന്നും എരുമേലി ആത്മബോധിനി ആശ്രമം മഠാധിപതിയും മാർഗദശകമണ്ഡലം ജനറൽ സെക്രട്ടറിയുമായ സ്വാമി സത്സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. തൃക്കുരട്ടി മഹാദേവ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ തൃക്കുരട്ടി ക്ഷേത്രാങ്കണത്തിൽ നടക്കുന്ന 22-ാമത് അഖില കേരള രാമായണമേളയുടെ ദീപപ്രോജ്ജ്വലനം നിർവഹിച്ച് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. വിശ്വഹിന്ദ് പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അനിൽ വിളയിൽ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ക്യാൻസർരോഗ ചികിത്സാവിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി. മാന്നാർ നായർസമാജം പ്രസിഡന്റ് ഹരികുമാർ ആര്യമംഗലം, എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം, അഖിലഭാരതീയ വിശ്വകർമ്മ മഹാസഭ സംസ്ഥാന ജ.സെക്രട്ടറി പി.ജി.മുരുകൻ, തൃക്കുരട്ടി സബ് ഓഫീസർ ആതിര കെ.എസ്, വിനോദ് കുമാർ മുതുകുളം, മാന്നാർ വീരശൈവ മഹാസഭ പ്രസിഡന്റ് സജി കുട്ടപ്പൻ, 150-ാം നമ്പർ തണ്ടാർ മഹാസഭ സമുദായ പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ മഹാദേവ സമിതി അംഗങ്ങളുടെ മക്കളിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെയും ജീവൻ രക്ഷാ പ്രവർത്തനം നടത്തിയ ശ്രീഭൂവനേശ്വരി സ്‌കൂൾ ബസ് ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. സ്വാഗതസംഘം കൺവീനർ ഡോ.ഒ.ജയലക്ഷ്മി സ്വാഗതവും സേവാ സമിതി ജ.കൺവീനർ ഗിരീഷ് തെക്കുംതളിയിൽ നന്ദിയും പറഞ്ഞു. എട്ട് ദിവസം നീണ്ടുനിൽക്കുന്ന രാമായണമേള ആഗസ്റ്റ് 11ന് സമാപിക്കും.