ചേർത്തല:ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ടുകളുടെ നേതൃത്വത്തിലുള്ള സ്‌കാർഫ് ദിനാഘോഷം പ്രധാനാദ്ധ്യാപിക എം.മിനി ഉദ്ഘാടനം ചെയ്തു.സ്‌കൗട്ട് മാസ്റ്റർ വി.എഫ്.തോമസ്,പ്രധാനാദ്ധ്യാപികയെ സ്‌കാർഫ് അണിയിച്ചു. ജീസൺ സണ്ണി, ആരവ് കൃഷ്ണരാജ്,ഡാരൻ മാർട്ടിൻ,അർജുൻരാജ് എന്നിവർ സംസാരിച്ചു. സ്‌കൗട്ട് മാസ്റ്റർ സാജു തോമസ് സ്‌കൗട്ട് പ്രതിജ്ഞ ചൊല്ലി കൊടുത്തു.വിവിധ സ്‌കാർഫുകളുടെ ചിത്രരചനാ മത്സരത്തിൽ സായിശങ്കർ ജെ.പിള്ള,എ.എസ്.അർജുൻ,ടി.എസ്.ശ്രീരാഗ് എന്നിവർ സമ്മാനാർഹരായി.