ആലപ്പുഴ: ബി.എസ്.എൻ.എലും 4ജി റോൾ ഔട്ടുമായി ബന്ധപ്പെട്ട് ആലപ്പുഴ ബിസിനസ് ഏരിയയിൽ നിലവിലുള്ള 312 മൊബൈൽ ടവറുകളിലും 54 പുതിയ ടവറുകളിലും മീഡിയയും 99.99ശതമാനം നെറ്റ് വർക്ക് ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. ചെട്ടിക്കുളങ്ങര ടെലിഫോൺ എക്‌ചേഞ്ചിൽ സ്ഥാപിതമായ ടവറിൽ, നിലവിൽ 4ജി സേവനം ലഭ്യമാണ്. 2ജി, 3ജി ഉപഭോക്താക്കളും തങ്ങളുടെ സിമ്മുകൾ 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യണം. ചെട്ടികുളങ്ങര ടെലിഫോൺ എക്‌സ്‌ചേഞ്ചിലും ഇന്നും നാളെയും രാവിലെ 9.30ന് മെഗാമേളനടക്കും. സൗജന്യ 4ജി സിം വിതരണവും ഉണ്ടാകും.