മാന്നാർ: 3997-ാം നമ്പർ മാന്നാർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണിക്ക് വിജയം. പാവുക്കര കരയോഗം സ്‌കൂളിൽ ഇന്നലെ രാവിലെ 9ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 ന് അവസാനിച്ചു. സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികളായ വി.ആർ അഖിൽ മോൻ (ഉണ്ണി), കെ.എം അബ്ദുൾ റഷീദ്, പി.എ അൻവർ, ഫിലിപ്പ് ചാക്കോ (റോയി), ജി.ബേബി, എം.എൻ രവീന്ദ്രൻപിള്ള, കെ.എൻ ശങ്കരനാരായണൻനായർ, ജയകുമാരി, സ്മിതാ കാർത്തികേയൻ എന്നിവരാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികളായ അഡ്വ.എസ്.ശിവകുമാർ, അഡ്വ.എസ് ആനന്ദ്, കെ.എസ് മൃദുല, സുനിൽകുമാർ എന്നിവർ എതിരില്ലാതെ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടു.