ചാരുംമൂട്: വേടരപ്ലാവ് ചെറ്റാരിക്കൽ ദേവീക്ഷേത്രത്തിൽ ദശാവതാരച്ചാർത്ത് മഹോത്സവം 6 മുതൽ 16 വരെ നടക്കും. ചെങ്ങന്നൂർ കല്ലിശ്ശേരി കല്ലൂർ ഇല്ലത്ത് പ്രമോദ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.
എല്ലാ ദിവസവും രാവിലെ 8 ന് ഭാഗവത പാരായണം,വൈകിട്ട് 4 മുതൽ രാമായണ പാരായണം , 5 ന് അവതാര ദർശനം, 6.30ന് അവതാരപാരായണം,രാത്രി 7.30 ന് അവതാര പൂജ എന്നിവ നടക്കും.ദശാവതാരച്ചാർത്ത് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് കെ.ജി.ശശിധരൻപിള്ള, സെക്രട്ടറി പി.മാധവ കുറുപ്പ്, ട്രഷറർ സി.കെ.ബാലകൃഷ്ണൻ നായർ
എന്നിവർ അറിയിച്ചു.