ഹരിപ്പാട്: ദുരന്തമുഖത്ത് നിൽക്കുന്ന വയനാടിന് സഹായം ഉറപ്പാക്കാനായി ഡി.വൈ.എഫ്.ഐ ചിങ്ങോലി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "മീൻ ചലഞ്ച്" സംഘടിപ്പിച്ചു. ചിങ്ങോലി എൻ.ടി.പി.സി ജംഗ്ഷനിൽ സംഘടിപ്പിച്ച മീൻ ചലഞ്ച് ഉദ്ഘാടനം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാർ ആദ്യ വിൽപ്പന നടത്തി നിർവ്വഹിച്ചു. ഇതിൽ നിന്ന് ലഭിച്ച വരുമാനം വയനാട് ദുരിതബാധിതർക്കായി ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ച ഭവന നിർമ്മാണ ഫണ്ടിലേക്ക് കൈമാറും. മീൻ ചലഞ്ചിനോടൊപ്പം തന്നെ ആക്രി ചലഞ്ചും മറ്റ് ഉത്പ്പന്നങ്ങൾ വിറ്റുമൊക്കെ വയനാട് ദുരിതസഹായത്തിനായി കൈമാറും. എൻ.ടി.പി.സി ജംഗ്ഷനിൽ നടന്ന വിപണനത്തിൽ ഡി.വൈ.എഫ്.ഐ കാർത്തികപ്പള്ളി ബ്ലോക്ക് സെക്രട്ടറി പി.എ.അഖിൽ, ബ്ലോക്ക് പ്രസിഡന്റ് ആർ. രഞ്ജിത്ത് , സി.പി.എം ഏരിയ കമ്മിറ്റി അംഗം ബി.കൃഷ്ണകുമാർ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി കെ.സിനുനാഥ്, പ്രസിഡന്റ് മിഥിൻ കൃഷ്ണ , എ.എം.നൗഷാദ് , ജി.ശശിധരൻ, പി .പ്രജീഷ് അബിൻ,വിപിന ചന്ദ്രൻ , സന്ദീപ്, നിധീഷ്, ശരത്ത്, സോബി എന്നിവർ പങ്കെടുത്തു.