തുറവൂർ: ചെറിയൊരു മഴ പെയ്താൽ മതി, തകർന്ന റോഡിലെ വളവിൽ വെള്ളക്കെട്ട് രൂപപ്പെടും. തിരക്കേറിയ തുറവൂർ - കുമ്പളങ്ങി റോഡിൽ തുറവൂർ ജംഗ്ഷന് പടിഞ്ഞാറ് വശം മാടംഭാഗത്തെ വെള്ളക്കെട്ടാണ് കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തുന്നത്. റോഡിന്റെ വളവിൽ നിരവധി അപകടങ്ങൾക്ക് കാരണമാകുന്ന വെള്ളക്കെട്ട് പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ദേശത്തോട്ടിലേക്ക് പെയ്ത്തു വെള്ളം ഒഴുകുന്ന വിധത്തിൽ റോഡിനരികിൽ കാന നിർമ്മിച്ചാൽ പ്രശ്നത്തിന് പരിഹാരമാകും. എന്നാൽ ഇതിനായി പൊതുമരാമത്ത് വകുപ്പ് അധികൃതരോ ജനപ്രതിനിധികളോ യാതൊരു നടപടികളും സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. കഴിഞ്ഞയിടെ നിറയെ കുഴികളുള്ള ഇവിടെ മെറ്റൽ വിതറിയെങ്കിലും റോഡിൽ അവ ചിതറി കിടക്കുന്നതു മൂലം ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്നത് നിത്യകാഴ്ചയാണ്. തുറവൂർ- അരൂർ ദേശീയപാതയിൽ എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിലവിൽ ഈ റോഡിനെയാണ് വാഹന യാത്രക്കാർ കൂടുതലും ആശ്രയിക്കുന്നത്.
......
'' നിത്യേന നൂറ് കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന തുറവൂർ -കുമ്പളങ്ങി റോഡിൽ വലുതും ചെറുതുമായ അനേകം കുഴികൾ പലയിടത്തും രൂപപ്പെട്ടതിനാൽ ഇതു വഴിയുള്ള സഞ്ചാരം ദുർഘടമാണ്.
ഡ്രൈവർമാർ