മാവേലിക്കര: എൻ.എസ്.എസ് താലൂക്ക് യൂണിയൻ രാമായണ പ്രശ്നോത്തരി മത്സരം നടത്തി. യൂണിയനിലെ കരയോഗങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ രാമായണ പ്രശ്നോത്തരി മത്സരത്തിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര നിർവ്വഹിച്ചു. യൂണിയൻ മന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി വി.ആർ.സാനിഷ് കുമാർ, കെ.ജി.മഹാദേവൻ, സുനിൽ ചന്ദ്രൻ,കെ.ജി. സുരേഷ് കുമാർ, പി.സേതുമോഹനൻ പിള്ള, മധു ചുനക്കര, ജി.ചന്ദ്രശേഖരൻ പിള്ള, സദാശിവൻ പിള്ള, ശ്രീകണ്ഠൻ പിള്ള, പ്രദീപ് കുമാർ, രാജീവ്, ശ്രീലത രമേശ്, രിജി ജയകുമാർ എന്നിവർ സംസാരിച്ചു. മത്സരങ്ങളിൽ എൽ.പി വിഭാഗത്തിൽ സൂര്യനാരായണൻ, യു.പി വിഭാഗത്തിൽ ധ്യാനാ നായർ.എച്ച്, ദേവസേന.എസ്, എച്ച്എസ് വിഭാഗത്തിൽ നക്ഷത്ര എസ്.പിള്ള, എച്ച്.എസ്.എസ് വിഭാഗത്തിൽ ഋഷികേശ്.പി എന്നിവർ ഒന്നാം സ്ഥാനം നേടി.