മാവേലിക്കര: തഴക്കര സുബ്രഹ്മമണ്യ ക്ഷേത്രത്തിലെ രാമായണ പ്രശ്നോത്തരി മത്സരവും രാമായണസമ്മേളനവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.എ.അജികുമാർ ഉദ്ഘാടനം ചെയ്തു. സുബ്രഹ്‌മണ്യ ഹൈന്ദവ സേവാസമിതി പ്രസിഡന്റ് ഡി.ജയപ്രകാശ് അദ്ധ്യക്ഷനായി. മുഖ്യപ്രഭാഷണവും വിദ്യാഭ്യാസ എൻഡോവ്മെന്റ് വിദ്യാഭ്യാസ ധനസഹായ വിതരണവും കവിയത്രി ബിന്ദു ആർ.തമ്പി നിർവ്വഹിച്ചു. ചടങ്ങിൽ ചരിത്രഗവേഷകനും സാഹിത്യകാരനുമായ ജോർജ്ജ് തഴക്കരെയും എൻട്രസ് പരീക്ഷയിൽ ഒന്നാം റാങ്കുനേടിയ ധ്രുവ് സുരേഷിനെയും അഡ്വ.അജികുമാർ ആദരിച്ചു. സെക്രട്ടറി ആർ.മനോജ്, ട്രഷറർ ടി.ആർ.രാജേന്ദ്രൻ, ശ്രീസുബ്രഹ്‌മണ്യ പൗർണ്ണമി സംഘം പ്രസിഡന്റ് ബി.തങ്കം, പ്രവർത്തക സമിതി അഗം കെ.ജി.മഹേദേവൻ, എസ്.പ്രശാന്ത്, സുരേഷ് നെടുമ്പുറത്ത്, കെ.പ്രവീൺകുമാർ, എസ്.അനിൽകുമാർ, ടി.സി.രാജു എന്നിവർ സംസാരിച്ചു.