മാവേലിക്കര: കേരളപാണിനി അക്ഷരശ്ലോകസമിതിയുടെ 31-ാംമത് വാർഷിക സമ്മേളനം സിനിമ സംഗീത സംവിധായകൻ ഡോ.മണക്കാല ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് വി.ജെ.രാജ്മോഹൻ അദ്ധ്യക്ഷനായി. എ.ആർ.അനുസ്മരണ പ്രഭാഷണം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അസോ.പ്രൊഫ. അജയൻ പനയറ നിർവ്വഹിച്ചു. എ.ആർ ഭരണസമിതി സെക്രട്ടറി പ്രൊഫ.വി.ഐ.ജോൺസൺ സമ്മാനദാനം നിർവ്വഹിച്ചു. സമിതി രക്ഷാധികാരി കെ.രവിവർമ്മ രാജ, ജോർജ്ജ് തഴക്കര, ഉഷ എസ്.കുമാർ, സമിതി സെക്രട്ടറി ജെ.ഉണ്ണികൃഷ്ണകുറുപ്പ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ കുറത്തികാട് പ്രഭാകരൻ, മാവേലിക്കര ജയദേവൻ, അച്ചുതൻ ചാങ്കൂർ എന്നിവരെ ആദരിച്ചു.