മാവേലിക്കര: എയർഫോഴ്സ് അസോസിയേഷൻ ജില്ലാ ചാപ്റ്ററിന്റെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും എയർ വൈസ് മാർഷൽ പി.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വിംഗ് കമാണ്ടർ എസ്.പരമേശ്വരൻ അദ്ധ്യക്ഷനായി. മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ, എറണാകുളം സ്പർശ് സർവ്വീസ് സെൻറർ അസി.അക്കൗണ്ട്സ് ഓഫീസർ ശങ്കരനാരായണൻ, ചാപ്പ്റ്റർ സെക്രട്ടറി കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ, ട്രഷറർ കെ.വി.ഫിലിപ്പ് എന്നിവർ സംസാരിച്ചു.